മലയാളി യുവാവ് സൌദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു
Update: 2018-01-12 22:21 GMT
മലപ്പുറം മുന്നിയൂര്‍ പാറേക്കാവ് സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്
സൌദിയില്‍ മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. മലപ്പുറം മുന്നിയൂര്‍ പാറേക്കാവ് സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. ജീസാനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ അബൂ അരീശിലാണ് സംഭവം. ഇന്ന് നാട്ടില്‍ പോകാനിരിക്കെയാണ് സംഭവം. 20 വര്‍ഷത്തിലേറെയായി സൌദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.