യുഎഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധി

Update: 2018-04-22 05:36 GMT
യുഎഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധി
Advertising

മിഅറാജ് ദിന അവധി പ്രമാണിച്ച്​ ഞായറാഴ്ച ദുബൈ നഗരത്തിൽ പാർക്കിംഗ്​ സൗജന്യമായിരിക്കും

Full View

യുഎഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസം അവധി. രണ്ട് ദിവസത്തെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ച മിഅ്റാജ് ദിന അവധി കൂടി എത്തുന്നതിനാൽ മൂന്നുദിവസം തുടർച്ചയായി അവധിയായിരിക്കും.

മിഅറാജ് ദിന അവധി പ്രമാണിച്ച്​ ഞായറാഴ്ച ദുബൈ നഗരത്തിൽ പാർക്കിംഗ്​ സൗജന്യമായിരിക്കും. ഫിഷ്​ മാർക്കറ്റ്​ പ്രദേശം, ബഹുനില പാർക്കിംഗ്​ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇത് ബാധകമല്ല. 24ന്​ അർധരാത്രി മുതൽ ഫീസ്​ ബാധകമാകും. 23ന്​ ആർ.ടി.എയുടെ ഉപഭോക്​തൃ സന്തോഷ കേന്ദ്രങ്ങൾ അവധിയായിരിക്കും. അന്നേദിവസം​ ​മെട്രോ റെഡ്​ ലൈൻ പുലർച്ചെ അഞ്ചര മുതൽ രാത്രി 12വരെയും ഗ്രീൻ ലൈൻ രാവിലെ 5.50 മുതൽ രാത്രി 12വരെയും ട്രാം ആറര മുതൽ പുലർച്ചെ ഒരു മണി വരെയും സർവീസ്​ നടത്തും. അവധി ആഘോഷിക്കാൻ പലരും വിനോദകേന്ദ്രങ്ങളിലേക്കും അയൽരാജ്യമായ ഒമാനിലേക്കും തിരിച്ചു കഴിഞ്ഞു. അവധി നീട്ടിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടവരുമുണ്ട്.

Tags:    

Similar News