യുഎഇയും സൌദി അറേബ്യയും ചേര്‍ന്ന് പ്രത്യേക സൈനിക സഖ്യം രൂപം നല്‍കി

Update: 2018-04-22 08:44 GMT
Editor : Jaisy
യുഎഇയും സൌദി അറേബ്യയും ചേര്‍ന്ന് പ്രത്യേക സൈനിക സഖ്യം രൂപം നല്‍കി
Advertising

യു.എ.ഇ പ്രസിഡന്റ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആണ്​ ഇതു സംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്

യുഎഇയും സൗദി അറേബ്യയും ചേർന്ന്​ പ്രത്യേക സൈനിക സഖ്യത്തിന്​ രൂപം നൽകി. യു.എ.ഇ പ്രസിഡന്റ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആണ്​ ഇതു സംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്​.

അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വ സൈന്യാധിപനുമായ ​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ , ഉപ പ്രധാനമന്ത്രിയും പ്രസിഡന്റ്​ കാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ എന്നിവർ സംയുക്ത സമിതിക്ക്​ നേതൃത്വം നൽകും. ഇരു രാജ്യങ്ങളും ചേർന്നുള്ള സമിതി സൈനികം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, വാണിജ്യം തുടങ്ങി പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഏകോപിച്ച്​ മുന്നോട്ടു നീങ്ങും.
സമിതിയിലേക്ക്​ ഫെഡറൽ, പ്രാദേശിക സർക്കാറുകളിൽ നിന്നും രാജ്യത്തെ വ്യത്യസ്​ത മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെ അംഗങ്ങളായി സമിതിയിലേക്ക്​ നിയോഗിക്കുമെന്ന്​ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജി.സി.സി ഉച്ചകോടിയിലും സംയുക്ത സമിതി നിലപാട്​ വ്യക്തമാക്കും. യമനിൽ സമാധാനം പുന:സ്ഥാപിക്കാനുളള സൈനിക നീക്കത്തിൽ സൗദിക്കൊപ്പം നിലയുറപ്പിച്ച ഗൾഫിലെ ​ പ്രമുഖ രാഷ്ട്രം കൂടിയാണ്​ യു.എ.ഇ

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News