ഇന്ത്യ സാധ്യതകളുടെ തീരമാണെന്ന് പ്രധാനമന്ത്രി മോദി
ഖത്തറില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ മുതല്‍ മുടക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദോഹയില്‍ .....
ഖത്തറില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ മുതല്‍ മുടക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദോഹയില്‍ പറഞ്ഞു. ഇന്ത്യയിലേയും ഖത്തറിലേയും വ്യവസായ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സംരംഭക സംഗമത്തില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ഥാനിയും നരേന്ദ്ര മോദിയും സംയുക്തമായി നയിച്ച ചര്‍ച്ച നിക്ഷേപ രംഗത്തെ പുത്തന്‍ സാധ്യകള്‍ ആരായുന്നതായിരുന്നു . 35 വയസ്സിനു താഴെയുള്ള 800 കോടി യുവാക്കളാണ് ഇന്തയുടെ കരുത്ത് എന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി അടിസ്ഥാന വികസനമേഖലയിലും കൃഷി , പ്രതിരോധം , ആരോഗ്യം , ടൂറിസം തുടങ്ങിയ രംഗത്തും മുതല്‍ മുടക്കാനുള്ള സാധ്യതകളെ വിശദീകരിച്ചു. സംരംഭകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ സാധ്യതകളുടെ തീരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് .
ഖത്തറിന്റെ മൂന്നാമത്തെ വാണിജ്യ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താനവുമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസി ംബിന്‍ ഖലീഫ അല്‍ ഥാനി പറഞ്ഞു .ടൂറിസം രംഗത്ത് ഇന്ത്യയില്‍ വന്‍ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ ഇന്ത്യയില്‍ ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങളെ ഹോട്ടലുകളാക്കി മാറ്റാനാവുമെന്ന് നിര്‍ദേശിച്ചു. ഖത്തരി വ്യവസായികളായ ശൈഖ് ഫൈസല്‍ ദോഹ ബാങ്ക് ചെയര്‍മാന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു .