വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാ‌ടകരുടെ വരവ് അവസാന ഘട്ടത്തില്‍

Update: 2018-05-06 13:00 GMT
Editor : Ubaid
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാ‌ടകരുടെ വരവ് അവസാന ഘട്ടത്തില്‍
Advertising

സൌദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച രാത്രി വരെ പതിനാറ് ലക്ഷത്തി എഴുപതിനായിരത്തി അറുനൂറ്റി അമ്പത്തി ആറ് തീര്‍ഥാടകരാണ് രാജ്യത്തെത്തിയത്

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാ‌ടകരുടെ വരവ് അവസാന ഘട്ടത്തിലെത്തി. പതിനേഴ് ലക്ഷത്തോളം പേരാണ് ഇതുവരെയായി എത്തിയത്. ഇന്ത്യയില്‍ നിന്ന് ഇനി എത്താനുള്ളത് അഞ്ഞൂറില്‍ താഴെ തീര്‍ഥാടകര്‍ മാത്രം. സൌദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച രാത്രി വരെ പതിനാറ് ലക്ഷത്തി എഴുപതിനായിരത്തി അറുനൂറ്റി അമ്പത്തി ആറ് തീര്‍ഥാടകരാണ് രാജ്യത്തെത്തിയത്. ഇതില്‍ എണ്‍പത്തി ഏഴായിരം പേര്‍ റോഡ്മാര്‍ഗവും പതിനയ്യായിരം പേര്‍ കപ്പല്‍ മാര്‍ഗവുമാണ് സൌദിയിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവുണ്ടായിട്ടുണ്ട്.

Full View

രണ്ടായിരത്തി പതിനാറില്‍ പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി എഴുപത്തി രണ്ട് വിദേശ തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്. ആഭ്യന്തര തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപതര ലക്ഷം ഹാജിമാര്‍ അറഫയില്‍ സംഗമിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വ്വീസുകള്‍ ശനിയാഴ്ചത്തോടെ അവസാനിച്ചു. കൊച്ചിയില്‍ നിന്നുള്ള നാനൂറ്റി അഞ്ച് തീര്‍ഥാടകരാണ് അവസാന വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രാവിലെ എട്ട് മണിയോടെ മക്കയിലെത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒന്ന് പേരാണ് എത്തിയത്. അവശേഷിക്കുന്ന അഞ്ഞൂറില്‍ താഴെ വരുന്ന തീര്‍താഥടകര്‍ കൊമേഴ്സ്യല്‍ വിമാനത്തില്‍ തിങ്കളാഴ്ച ജിദ്ദയിലെത്തും. ഹാജിമാരുട‌െ വരവ് അവസാനിച്ചതോടെ മിനാ പദ്ധതികളുടെ തിരക്കിലാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍.

കോണ്‍സല്‍ ജനറലിന്‍ നേതൃത്വത്തില്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ സൌത്ത് ഏഷ്യന്‍ മുഅസ്സസ അധികൃതരുമായി ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News