അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നവര്‍ക്ക് നേരെയുള്ള നടപടികള്‍ ശക്തമാക്കുന്നു
ഹജ്ജ് വേളയില്‍ വിരലടയാളം രേഖപ്പെടുത്തിവരെയാണ് ഡീപ്പോട്ടേഷന്‍ സെന്‍റര്‍ വഴി നാട്ടിലേക്ക് അയക്കുന്നത്. ഇങ്ങനെ പിടിയിലായ രണ്ട് മലയാളികള്‍ ഇപ്പോള്‍ റിയാദിലെ നാടുകടത്തില്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്.
അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ചെയ്യാന്‍ ശ്രമിക്കവെ പിടിയിലാവരെ നാട് കടത്തുന്ന നടപടികള്‍ ശക്തമാവുന്നു. ഹജ്ജ് വേളയില്‍ വിരലടയാളം രേഖപ്പെടുത്തിവരെയാണ് ഡീപ്പോട്ടേഷന്‍ സെന്‍റര്‍ വഴി നാട്ടിലേക്ക് അയക്കുന്നത്. ഇങ്ങനെ പിടിയിലായ രണ്ട് മലയാളികള്‍ ഇപ്പോള്‍ റിയാദിലെ നാടുകടത്തില്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്.
അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കവെ പിടിയിലാവുന്നവരെ വിരലടയാളം രേഖപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്യാറുള്ളത്. ചിലപ്പോള്‍ ഹജ്ജ് ചെയ്യാന്‍ അനുമതിക്കും അല്ലെങ്കില്‍ ചെക് പോയന്‍റുകളില്‍ നിന്നും മടക്കി അയക്കും. ആ സമയത്ത് ഇവരുടെ വിരലടയാളം അധികൃതര്‍ രേഖപ്പെടുത്തും. താമശ രേഖയായ ഇഖമാ പുതുക്കുന്പോഴോ നാട്ടില്‍ നിന്ന് മടങ്ങി വരുന്പോള്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ചോ ഇവരെ പിടികൂടുകയാണ് ചെയ്യുന്നത്. ഇത്തരക്കാരെ ഡീപോര്‍ട്ടേഷന്‍ സെന്‍ററലിത്തിച്ച് മൂന്ന് മാസത്തെ തടവ് ശിക്ഷ നല്‍കിയ ശേഷമാണ് നാട്ടിലേക്ക് അയക്കുന്നത്. ഇവര്‍ക്ക് നിശ്ചിത കാലത്തേക്ക് സൌദിയിലേക്ക് തിരികെ വരുന്നതിനും വിലക്കുണ്ട്. രണ്ടായിരത്തി പതിനാലിലും പതിനഞ്ചിലും ഇങ്ങനെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കവെ പിടിക്കപ്പെട്ട നിരവധി മലയാളികള്‍ക്ക് ഇതിനകം നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇരുപത് വര്‍ഷത്തിലേറെ റിയാദില്‍ ഡോക്ടറായി സേനവമനുഷ്ടിച്ച ഒരു മലയാളി അടുത്തിടെയാണ് ശിക്ഷ അനുഭവിച്ച് നാട്ടിലേക്ക് പോയത്. ഏറ്റവും അവസാനം കഴിഞ്ഞ വാരം രണ്ട് മലയാളികള്‍ കൂടി പിടിയിലായി.
സൌദി അധികൃതകരും ഇന്ത്യന്‍ ഹജ്ജ് മിഷനും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും വകവെത്താതെ ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരും എണ്ണം വര്‍ദ്ധിച്ചുവരികയാണ്. സന്ദര്‍ശന വിസയില്‍ ബന്ധുക്കളെ കൊണ്ടുവന്നും ഹജ്ജ് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്ന നിരവധി മലയാളികളുണ്ട്. ഇങ്ങനെ ഹജ്ജിന് ശ്രമിച്ച് പിടിക്കപ്പെട്ടാല്‍ കൊണ്ടുവന്ന ആളെയും നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.