യുഎഇയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു
Update: 2018-05-09 08:20 GMT
കുട്ടികള്‍ ഉറങ്ങിയ മുറിയിലേക്ക് പുക കയറിയാണ് മരണകാരണമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.
യുഎഇയിലെ ഫുജൈറയില്‍ വീടിന് തീ പിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ഇമറാത്തി കുടുംബത്തിലെ നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് പുക ശ്വസിച്ചു മരിച്ചത്. കുട്ടികള്‍ ഉറങ്ങിയ മുറിയിലേക്ക് പുക കയറിയാണ് മരണകാരണമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.