ഹജ്ജിനായി പത്ത് ലക്ഷത്തോളം തീര്‍ഥാടകര്‍ സൗദിയില്‍
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ 22.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടെന്ന് പാര്‍സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് പത്ത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തി. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഒരു ലക്ഷത്തോളം ഹാജിമാരും ഇതിനകം മക്കയിലെത്തി കഴിഞ്ഞു. ഈമാസം ഇരുപത്തി ആറിനാണ് ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം.
സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ വെള്ളിയാഴ്ച രാത്രിവരെയുള്ള വരെ കണക്കുകള്‍ പ്രകാരം 9,02,879 വിദേശ തീര്‍ഥാടര്‍ സൌദിയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ഇത് പത്ത് ലക്ഷം കവിയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ 22.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടെന്ന് പാര്‍സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. 2016ല്‍ 13,25,372 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘത്തിലെത്തിയതിനാല്‍ വിദേശ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ടയില്‍ ഇരുപത് ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പതിനഞ്ചര ലക്ഷത്തോളം വിദേശ ഹാജിമാര്‍ ഇത്തവണ ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവും തുടരുകയാണ്. വെള്ളിയാഴ്ച വരെ 98,500 ഹാജിമാര്‍ മക്കയിലെത്തി.
കേരളത്തില്‍ നിന്നും ആറായിരം ഹാജിമാരാണ് ഇതുവരെ മക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള അവസനാ ഹജ്ജ് വിമാനം ഇത്തവണ കൊച്ചിയില്‍ നിന്നാണ്. നേരത്തെ മക്കയിലെത്തിയ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലെ തീര്‍ഥാടകര്‍ ഇപ്പോള്‍ മദീന സന്ദര്‍ശനം നടത്തുകയാണ്,