ജോലിക്കായി വിദേശത്തേക്ക് പോകുന്നവരെല്ലാം ഓണ്‍ലെെന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

ജി.സി.സിയുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളിലേക്കാണ് നിബന്ധന ബാധകം. രജിസ്റ്റര്‍ ചെയ്യാത്തവരെ വിമാനത്തില്‍ നിന്ന് ഇറക്കി വിടുമെന്നാണ് മുന്നറിയിപ്പ്.

Update: 2018-11-21 18:58 GMT
Advertising

എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുമായി ജോലിക്ക് വിദേശത്തേക്ക് പോകുന്ന എല്ലാവരും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസികളുടെ അറിയിപ്പ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ജനുവരി ഒന്നുമുതല്‍ നിയമം ബാധകമാകും. ജി.സി.സിയുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളിലേക്കാണ് നിബന്ധന ബാധകം. രജിസ്റ്റര്‍ ചെയ്യാത്തവരെ വിമാനത്തില്‍ നിന്ന് ഇറക്കി വിടുമെന്നാണ് മുന്നറിയിപ്പ്.

പത്താ ക്ലാസ് പാസാകാത്തവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍‌ ക്ലിയറന്‍സ് ആവശ്യമാണ്. ഇവര്‍ രജിസിട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് രാജ്യം വിടാറ്. അത് പക്ഷേ പത്താം ക്ലാസ് ജയിച്ചവര്‍ക്ക് ബാധകമല്ല. ഇതിനാല്‍ ഇവരുടെ രേഖകള്‍ ശേഖരിച്ച് ജോലി സുരക്ഷ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍‌ വിജ്ഞാപനത്തില്‍ പറയുന്നു. ഇത് പ്രകാരം ജനുവരില്‍ ഒന്നു മുതല്‍ ജോലിക്കായി രാജ്യം വിടുന്നവരെല്ലാം ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം.

Full View

18 രാജ്യങ്ങള്‍ക്കാണിത് ബാധകം. ജി.സി.സി( Qatar, United Arab Emirates, Saudi Arabia, Kuwait, Oman, Bahrain) രാജ്യങ്ങള്‍ക്ക് പുറമെ യെമന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഇന്തൊനേഷ്യ, തായ്‌ലാന്‍ഡ്, ലിബിയ, സുഡാന്‍, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കും നിയമം ബാധകമാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ www.emigrate.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. യാത്രയ്ക്കു മുമ്പു നടപടി പൂര്‍ത്തിയാക്കാത്ത പക്ഷം വിമാനത്തില്‍ നിന്ന് ഇറക്കി വിടുമെന്നാണ് മുന്നറിയിപ്പ്. ഇതര രാജ്യങ്ങളിലും ഇന്ത്യക്കാരുണ്ടെങ്കിലും പതിനെട്ട് രാജ്യങ്ങള്‍ക്ക് മാത്രമായി നിബന്ധന വെച്ചതിന്റെ കാരണം പക്ഷേ വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News