സൗദിയില്‍ ആശ്രിതരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചുമതല തൊഴിലുടമയ്ക്ക്

പോളിസി എത്ര ചെറിയ തുകയുടേതായാലും മുഴുവന്‍ പേര്‍ക്കും പരിരക്ഷ ഉറപ്പ് വരുത്തുന്നതായിരിക്കണം.

Update: 2021-03-25 02:35 GMT
Advertising

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്ക്. കൗണ്‍സില്‍ ഓഫ് കോപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന ഏത് കമ്പനിയില്‍ നിന്നും പോളിസിയെടുക്കാം. അത് എത്ര ചെറിയ തുകയുടേതായാലും മുഴുവന്‍ പേര്‍ക്കും പരിരക്ഷ ഉറപ്പ് വരുത്തുന്നതായിരിക്കണമെന്നും കൗണ്‍സില്‍ വിശദീകരിച്ചു. ഇതിന് തൊഴിലാളിയില്‍ നിന്നും തുക ഈടാക്കാന്‍ പാടില്ലെന്നും ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.

ആശ്രിതരുടെ എണ്ണം പരിമിതപ്പെടുത്താന്‍ പാടില്ല. ഭാര്യമാര്‍, 25 വയസ്സിന് താഴെയുള്ള ആണ്‍ മക്കള്‍, ജോലിയെടുക്കാത്തതോ വിവാഹം കഴിച്ചിട്ടില്ലാത്തതോ ആയ പെണ്‍മക്കള്‍ എന്നിവരാണ് ആശ്രിതരുടെ പട്ടികയില്‍ ഉള്‍പ്പെടുക. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണെങ്കില്‍ മക്കളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടത് ഭര്‍ത്താവിന്‍റെ സ്‌പോണ്‍സറുടെ ചുമതലയായിരിക്കും.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News