സൗദിയിൽ ഇന്ന് 5591 പേര്‍ക്ക് കോവിഡ്; നേരിയ ആശ്വാസം

കഴിഞ്ഞ 24 മണിക്കൂറിനിടെ 5591 പേർക്കാണ് സൗദിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Update: 2022-01-20 15:27 GMT
Advertising

സൗദിയിൽ പുതിയ കോവിഡ് കേസുകളിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 5591 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5500ലധികം പേർക്ക് രോഗം ഭേദമായി. പുതിയതായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.  റിയാദിൽ 1476 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും, അതിൽ കൂടുതൽ പേർക്ക് രോഗമുക്തി ലഭിച്ചു.

കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ഇന്നും ജിദ്ദയിലും മക്കയിലും പുതിയ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇവിടങ്ങളിൽ രോഗമുക്തിയിലും വൻ വർധനവുണ്ട്. രോഗമുക്തി ഉയർന്നതോടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കണ്ടുവന്നിരുന്ന വർധന കുറഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുന്നൂറ്റി അമ്പത് പേർ മാത്രമാണ് ഇന്ന് കൂടുതലായി ചികിത്സക്കെത്തിയത്. 45363 പേരാണ് നിലവിൽ സൌദിയില്‍ കോവിഡ് ചികിത്സയിലുള്ളത്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News