60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി കുവൈത്തിൽ അഞ്ചുപേർ പിടിയിൽ
പിടിച്ചെടുത്തത് 2.4 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്ന്
Update: 2024-08-26 11:35 GMT
കുവൈത്ത് സിറ്റി: 60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി അഞ്ചുപേർ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം എക്‌സിൽ അറിയിച്ചു. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വിമാനത്താവളം വഴിയാണ് സംഘം മയക്കുമരുന്ന് കടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. 2.4 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്നാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. രണ്ട് പ്രതികൾ കസ്റ്റംസിൽ ജോലി ചെയ്യുന്നവരാണ്.