കുവൈത്തിൽ ഹജ്ജ്‌ തീർത്ഥാടന നിരക്കിൽ വൻ ഇടിവ്;കുറഞ്ഞത് 40 ശതമാനം

3800 കുവൈത്ത് ദീനാറിൽ നിന്നും 1700 ദീനാറായി കുറഞ്ഞു

Update: 2024-11-05 15:20 GMT
Editor : ubaid | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ രജിസ്‌ട്രേഷൻ ഔഖാഫ് മന്ത്രാലയം ആരംഭിച്ചു. ഒരാൾക്ക് 1600 ദീനാർ മുതൽ 1700 ദീനാർ വരെയാണ് നിരക്ക്. സെൻട്രൽ രജിസ്‌ട്രേഷൻ അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ആരംഭിച്ചതിനാൽ ഹജ്ജ് നിരക്കിൽ വൻ ഇടിവുണ്ടായതായി ഹജ്ജ്-ഉംറ വകുപ്പ് ഡയറക്ടർ സത്താം അൽ-മുസൈൻ അറിയിച്ചു. 3800 കുവൈത്ത് ദീനാറിൽ നിന്നും 1700 ദീനാറായാണ് കുറഞ്ഞത്.

 

ഹജ്ജ് ചട്ടങ്ങളിൽ സമീപകാലത്തുണ്ടായ മാറ്റങ്ങളും സൗദി ക്യാമ്പുകളിലെ മികച്ച സേവനങ്ങളും ലൈസൻസുള്ള ഹജ്ജ് സംഘങ്ങളുടെ മത്സരങ്ങളുമാണ് വിലക്കുറവിലേക്ക് നയിച്ചത് എന്നും സത്താം കൂട്ടിച്ചേർത്തു. സേവന നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ 40 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഹജ്ജുമായി ബന്ധപ്പെട്ട നിരക്കുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും ഈ ആഴ്ച അവസാനത്തോടെ മന്ത്രാലയം പുറത്തുവിടുമെന്നാണ്  പ്രതീക്ഷിക്കുന്നത്. നവംബർ പതിനേഴ് വരെയാണ് രജിസ്‌ട്രേഷൻ തുടരുക.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News