അവസരം സ്വദേശികൾക്ക് മാത്രം; കുവൈത്തിൽ പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നു
രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം
കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക രംഗവും പൂര്‍ണ്ണമായി സ്വദേശിവത്കരണത്തിലേക്ക്. അടുത്ത അധ്യയന വർഷത്തിന്റെ അവസാനത്തോടെ രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം.
സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനായി പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ അദാനി അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കും.. സ്വദേശി അധ്യാപകര്‍ ലഭ്യമാകുന്ന തസ്‍തികകളില്‍ നിന്ന് രണ്ടായിരത്തോളം വിദേശ അധ്യാപകരെ ഈ വര്‍ഷം ഒഴിവാക്കും.
വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയായി കഴിഞ്ഞാൽ ഇക്കാര്യത്തിൽ നടപടികൾ ആരംഭിക്കും.. സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് കുറയ്ക്കാന്‍ ഈ നീക്കം തുണയാകുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ടാകും സ്വദേശിവത്കരണമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. നേരത്തെ ജനസംഖ്യാക്രമീകരണത്തിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.