ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പാസ്‌പോര്‍ട്ട് വിസ സേവന കേന്ദ്രം സന്ദര്‍ശിച്ചു
ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് സിറ്റിയിലെ പാസ്‌പോര്‍ട്ട് വിസ സേവന കേന്ദ്രം സന്ദര്‍ശിച്ചു. എംബസിയുടെ പ്രതിവാര ഓപ്പണ്‍ ഹൗസിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം സന്ദര്‍ശകരുമായി സംവദിച്ചു.
കുവൈത്ത് സിറ്റിയിലെ ബി.എല്‍.എസ് സെന്റര്‍ ആണ് ആദ്യ പ്രതിവാര ഓപ്പണ്‍ ഹൗസിനു വേദിയായത്. പാസ്സ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അംബാസഡര്‍ ഉദ്യോഗസ്ഥരുമായും സന്ദര്‍ശകരുമായും സംവദിച്ചു.
പരാതികളുമായി എത്തിയ മുതിര്‍ന്ന ആളുകളുമായി പ്രത്യേക കൂടിക്കാഴ്ച്ചക്കും അംബാസഡര്‍ അവസരം ഒരുക്കി. അടുത്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിന് അബ്ബാസിയ ഔട്‌സോഴ്‌സിങ് സെന്ററില്‍ നടക്കുമെന്ന് എംബസ്സി അറിയിച്ചു. പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓപ്പണ്‍ ഹൗസ് ആഴ്ച തോറും നടത്താന്‍ എംബസ്സി തീരുമാനിച്ചത്. നേരത്തെ എംബസ്സി ഓഡിറ്റോറിയത്തിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുമായാണ് പരിപാടി നടന്നു വന്നിരുന്നത്.