നോ രക്ഷ!; കുവൈത്തിൽ വരും ദിവസങ്ങളിലും ചൂട് കനക്കും

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 51 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി

Update: 2024-06-20 09:08 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി : കുവൈത്തിൽ വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പകൽ സമയം വളരെ ചൂടും രാത്രിയിൽ ഇളം ചൂടും അനുഭവപ്പെടും. വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഇത് പൊടിപടലങ്ങൾ ഉയർത്തുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്തേക്കാം.

ഇന്ത്യൻ മൺസൂൺ വായുവിന്റെ സ്വാധീനഫലമായി ചൂടുകാറ്റാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-ഖാറാവി പറഞ്ഞു. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 51 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് അൽ-ഖാറാവി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പകൽ സമയം വളരെ ചൂടും രാത്രിയിൽ ഇളം ചൂടും അനുഭവപ്പെടും. വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഇത് പൊടിപടലങ്ങൾ ഉയർത്തുകയും പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ ദൃശ്യപരത കുറയ്ക്കുകയും ചെയ്തേക്കാം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News