കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമ്മദ് ജാബർ അസ്സബാഹുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി

ലുലുവിന്റെ കുവൈത്തിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു

Update: 2024-10-22 14:48 GMT
Advertising

കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമ്മദ് ജാബർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത അമീറിനെ യൂസഫലി അഭിനന്ദിച്ചു.

കുവൈത്തിനെയും രാജ്യത്തെ ജനങ്ങളെയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിൻറെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം ആശംസിച്ചു. ലുലുവിന്റെ കുവൈത്തിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News