60 വയസ്സു കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കാത്ത നടപടി; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിന്ന് നിയമ സാധുത ഇല്ലെന്നു കഴിഞ്ഞ ആഴ്ച ഫത്‌വ നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു

Update: 2021-10-14 16:15 GMT
Editor : Midhun P | By : Web Desk
Advertising

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന തീരുമാനമെടുത്ത ഉന്നത ഉദ്യോഗസ്ഥനു സസ്‌പെൻഷൻ . മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസയെയാണ് അന്വേഷണത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത് .60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് കഴിഞ്ഞയാഴ്ച  ഫത്‌വ നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിറക്കിയ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസയെ മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത് .

അന്താരാഷ്ട്ര തലത്തിൽ കുവൈത്തിൻറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണത്തിെൻറ പശ്ചാത്തലത്തിൽ മന്ത്രിസഭ ഇദ്ദേഹത്തിനെതിരെ പ്രത്യേക അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു . മാൻപവർ അതോറിറ്റി ഡയറക്ടർക്കുണ്ടായിരുന്ന പതിനഞ്ചോളം അധികാരങ്ങൾ കഴിഞ്ഞമാസം വാണിജ്യ വ്യവസായ മന്ത്രിയും അതോറിറ്റി ചെയർമാനും ആയ ഡോ. അബ്ദുല്ല അൽ സൽമാൻ മരവിപ്പിക്കുകയുമുണ്ടായി. 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് നൽകുന്നതിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഏത്‌ സാഹചര്യത്തിലാണു കൈകൊണ്ടതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്‌.

അധികാര പരിധിക്ക് പുറത്ത് നിന്നുകൊണ്ട് ചെയ്തതാണെന്ന പ്രാഥമിക വിലയിരുത്തലിനെ തുടർന്നാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ. ഈ വർഷം ജനുവരി മുതലാണ് 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവർക്ക്  പ്രസിഡൻസി പുതുക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് മാൻപവർ അതോറിറ്റി നടപ്പാക്കിയത് . ഇതേ തുടർന്ന് അനേകം വിദേശികൾക്ക് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു .ഉത്തരവിന് നിയമസാധുത ഇല്ലെന്ന ഫത്‌വ നിയമനിർമാണ സമിതി നിലപാട് നാട്ടിലേക്ക് മടങ്ങാനിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്കാണ് ആശ്വാസമായാത്


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News