കുവൈത്തിൽ പ്രോജക്റ്റ് വിസയിൽ ജോലി ചെയ്യുന്നവർക്ക് വിസ ട്രാൻസ്ഫർ ചെയ്യാൻ അവസരം

ഇതോടെ സർക്കാർ-പൊതുമേഖല കമ്പനികളിലെ പ്രോജക്റ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുവാൻ കഴിയും

Update: 2024-10-01 05:49 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രോജക്റ്റ് വിസയിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി വിസ ട്രാൻസ്ഫർ അനുവദിക്കുന്നു. ഇതോടെ സർക്കാർ-പൊതുമേഖല കമ്പനികളിലെ പ്രോജക്റ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുവാൻ കഴിയും. പുതിയ നിർദ്ദേശങ്ങൾ പ്രകാരം സർക്കാർ കരാറോ, പദ്ധതിയോ അവസാനിപ്പിച്ചാലോ മാത്രമേ തൊഴിലാളികൾക്ക് ഇഖാമ മാറ്റം അനുവദിക്കുകയുള്ളൂ.

അതോടൊപ്പം പദ്ധതി പൂർത്തീകരണം സ്ഥിരീകരിക്കുന്ന അറിയിപ്പ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് ലഭിക്കുകയും വേണമെന്ന് അധികൃതർ പറഞ്ഞു. നിലവിലെ തൊഴിൽ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് മാറ്റം അനുവദിക്കുക. ഇഖാമ മാറ്റത്തിനായി തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്. ട്രാ​ൻ​സ്ഫ​ർ പ്ര​ക്രി​യ​ക്ക് 350 ദീ​നാ​ർ നൽകേണ്ടിവരും. നവംബർ 3 മുതൽ ആയിരിക്കും നിയമം പ്രാബല്യത്തിൽ വരിക. ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിരിക്കും പുതിയ തീരുമാനം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News