കുവൈത്തിൽ വൈദ്യുതി മന്ത്രാലയത്തിലെ പദ്ധതികൾ വൈകുന്നു
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അടുത്ത ദിവസം തന്നെ ഓഡിറ്റ് ബ്യൂറോയുമായി വൈദ്യുതി മന്ത്രാലയം യോഗം ചേരും
Update: 2024-05-27 13:21 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി മന്ത്രാലയത്തിലെ പദ്ധതികൾ വൈകുന്നു. തൊഴിൽ കരാറുകളുടെ കാലാവധി അവസാനിക്കുന്നതും, പ്രോജക്ട് മെയിന്റനൻസ് ടെൻഡറുകൾക്ക് ആവശ്യമായ അനുമതികൾ ലഭിക്കാത്തതും,അടിസ്ഥാന വസ്തുക്കളുടെ സ്റ്റോക്കിന്റെ അഭാവവുമാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതിനെ തുടർന്ന് ഗൾഫ് ഇന്റർകണക്ഷൻ അതോറിറ്റിയിൽ നിന്നും വൈദ്യുതി വാങ്ങുവാൻ തീരുമാനിച്ചിരുന്നു.
എന്നാൽ നിലവിലെ പ്രതിസന്ധികൾ വേനൽക്കാലത്തെ വൈദ്യുതിവിതരണത്തെ ബാധിക്കുമെന്നാണ് ആശങ്ക. അതിനിടെ വെല്ലുവിളി നേരിടുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രാലയം അറിയിച്ചു.പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അടുത്ത ദിവസം തന്നെ ഓഡിറ്റ് ബ്യൂറോയുമായി യോഗം ചേരുമെന്നും മന്ത്രാലയം പറഞ്ഞു.