കുവൈത്ത് കോൺസുലാർ കാര്യ സഹമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
Update: 2022-05-24 14:30 GMT
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ കാര്യ സഹമന്ത്രി മിഷാൽ ഇബ്രാഹിം അൽ മുദഫുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുന്നതിനുള്ള വിവിധ വഴികളും, ഇന്ത്യയിൽ നിന്നുള്ള ലേബർ റിക്രൂട്മെന്റ്, ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ധാരണാ പത്രം, കുടുംബ വിസ, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി എംബസ്സി ഉദ്യോഗസ്ഥർ അറിയിച്ചു.