കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില കുറയും
Update: 2023-01-12 08:25 GMT
കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. മരുപ്രദേശങ്ങളിൽ അതി ശൈത്യം അനുഭവപ്പെടും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച മഴ ശക്തിപ്പെടുമെന്നും ഒതൈബി വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വരെ പ്രതീക്ഷിക്കുന്ന മഴ കനത്തുപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.