കുവൈത്തിൽ താപനില ഗണ്യമായി കുറയും
Update: 2022-12-30 06:21 GMT
കുവൈത്തിൽ തണുപ്പ് കൂടുന്നു. അടുത്ത ദിവസങ്ങളിൽ രാജ്യത്തെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.
മരുപ്രദേശങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കുറയുക. റെസിഡൻഷ്യൽ ഏരിയകളിൽ കുറഞ്ഞ താപനില 7 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയും പരമാവധി 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നും അൽ ഒതൈബി പറഞ്ഞു. അതിനിടെ ഇന്ന് പുലർച്ചെ മുതൽ രാജ്യത്ത് മൂടൽമഞ്ഞ് രൂപപ്പെടുമെന്നും നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.