കുവൈത്തിൽ വർക്ക് പെർമിറ്റുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു

തൊഴിൽ വിസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Update: 2024-05-07 13:32 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത്: കുവൈത്തിൽ വർക്ക് പെർമിറ്റുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവിൽ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിർദ്ദേശം നൽകിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. തൊഴിൽ വിസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സമിതിയിൽ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, കുവൈത്ത് യൂണിവേഴ്‌സിറ്റി പ്രതിനിധികളാണ് ഉണ്ടാവുക.

ചില പ്രൊഫഷനുകൾക്ക് 3 വർഷത്തിൽ കുറയാതെയും മറ്റുള്ളവയ്ക്ക് 5 വർഷം വരെയും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുവാനും നിർദ്ദേശമുണ്ട്. ആദ്യ ഘട്ടമായി മെഡിക്കൽ, വിദ്യാഭ്യാസ, എഞ്ചിനീയറിംഗ്, നിയമ മേഖലയിലായിരിക്കും നിയമം നടപ്പിലാക്കുകയെന്നാണ് സൂചന. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News