ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
മൊബേലയിൽ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു
Update: 2024-06-07 12:41 GMT
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കാടാച്ചിറ ആഡൂർ സ്വദേശി പുള്ളുവൻ വളപ്പിൽ ജുനൈദാണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൊബേലയിൽ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.