വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു

Update: 2023-08-09 02:12 GMT
Advertising

ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു. വിദ്യാർഥികൾക്ക് അപ്പീൽ നൽകാവുന്ന സംവിധാനത്തിന്‍റെ പൈലറ്റ് പ്രോജക്ട് ആരംഭിച്ചതായി ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അറിയിച്ചു.

മാർക്ക് പുനഃപരിശോധന സംവിധാനം പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചാൽ എല്ലാ ഇന്ത്യൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം പറഞ്ഞു. ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടേം പരീക്ഷകളിൽ നേടിയ ഗ്രേഡുകൾ പുനഃപരിശോധിക്കാൻ അവസരമൊരുക്കുന്നതെന്ന് ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പുറപ്പെടുവിച്ച സർക്കുലറിലും വ്യക്തമാക്കുന്നു.

ഒരു വിഷയത്തിന് മൂന്ന് റിയാൽ ഫീസ് നൽകണം. ലഭിച്ച മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികളെ സഹായിക്കാനാണ് സംവിധാനമൊരുക്കുന്നത്. സ്‌കൂൾ നടത്തിയ ടേം പരീക്ഷകളിൽ നൽകിയ മാർക്കിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും സ്കൂൾ തീരുമാനിച്ചതായി സർക്കുലറിൽ പറയുന്നു. ഇന്റേണൽ അസസ്‌മെന്റുകൾക്കും സി.ബി.എസ്.ഇ നടത്തുന്ന പരീക്ഷകൾക്കും ഈ സൗകര്യം ബാധകമല്ല. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News