എമർജിങ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റ്; കപ്പിൽ ആദ്യമായി മുത്തമിട്ട് അഫ്ഗാൻ കൗമാരപ്പട

അമീറാത്ത് ക്രിക്കറ്റ് അക്കാദമിക്ക് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ശ്രീലങ്ക എക്കെതിരെ ഏഴ് വിക്കറ്റിനാണ് ജയം

Update: 2024-10-27 17:55 GMT
Advertising

മസ്‌കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്താന് വിജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക്ക് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ശ്രീലങ്ക എയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് അഫ്ഗാൻ കൗമാരപ്പട എമർജിങ് ടീംസ് ടൂർണമെന്റിന്റെ കപ്പിൽ ആദ്യമായി മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ ഉയർത്തിയത്.

സിദ്ദീഖുള്ള അതലിന്റെ ബാറ്റിങ് മികവിൽ 11 ബോൾ ബാക്കിനിൽക്കെ അഫ്ഗാൻ ലക്ഷ്യം മറികടന്നു. ബൗളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയതാണ് അഫ്ഗാന് തുണയായത്. ആദ്യ പന്തിൽ ഓപണർ സുബൈദ് അക്ബാരിയെ നഷ്ടമയെങ്കിലും അർധ സെഞ്ച്വറി നേടിയ സീദീഖുല്ല അത്താൽ (55*), കരീം ജാനത്ത് (33), ക്യാപ്റ്റൻ ദാർവിഷ് (24), മുഹമ്മദ് ഇസ്ഹാഖ് (16*) എന്നിവരുടെ ചുമരിലേറി അഫഫ്ഗാൻ വിജയ കിരീടം ചൂടുകയായിരുന്നു.

ടോസ് നേടിയ ബാറ്റിങ്ങ് തെരഞ്ഞെടുത്ത ലങ്കയുടെ മുൻനിര ബാറ്റർമാർ ആദ്യ ഓവറുകളിൽ പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. സകോർ ബോർഡിൽ 15 റൺസ് കൂട്ടിചേർക്കുമ്പോഴേക്കും നാല് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് വന്ന സഹൻ ആരാച്ചിഗെ (64), നമേഷ് വിമുക്തി (23), പവൻ രത്‌നായകെ(20) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബിലാൽ സമി, 14 റൺസിന് രണ്ട് വിക്കെറ്റെടുത്ത അല്ലാഹ് ഗസൻഫാർ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ലങ്കയെ കുറഞ്ഞ സ്‌കോറിന് വരിഞ്ഞ് കെട്ടാൻ അഫ്ഗാനെ സഹായിച്ചത്. അഫ്ഗാന്റെ അല്ലാഹ് ഗസൻഫാർ ആണ് കളിയിലെ താരം. സാദിഖുല്ലാഹ് അതാൽ ടൂർണമെന്റിലെ താരമായും തെരഞ്ഞെടുത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News