ഒമാനിൽ 30 കിലോഗ്രാം ഹാഷിഷ് കൈവശംവെച്ചയാൾ പിടിയിൽ
സൗത്ത് ബാത്തിന ഗവർണറേറ്റിലാണ് സംഭവം
Update: 2024-10-22 14:17 GMT
മസ്കത്ത്: ഒമാനിൽ 30 കിലോഗ്രാം ഹാഷിഷ് കൈവശംവെച്ചയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സൗത്ത് ബാത്തിന ഗവർണറേറ്റലാണ് സംഭവം. സൗത്ത് ബാത്തിന പൊലീസ് നേതൃത്വത്തിൽ കോമ്പാറ്റിംഗ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സറ്റൻസസ് ഡിപ്പാർട്‌മെന്റാണ് ഇയാളെ പിടികൂടിയത്. പ്രതികെതിരെയുള്ള നിയനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.