ഒമ്പത് ദിവസത്തെ ഈദ് അവധി: വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് ഒമാൻ

2023ൽ നാല് ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചിരുന്നു

Update: 2024-06-10 09:00 GMT
Advertising

മസ്‌കത്ത്: ഒമ്പത് ദിവസത്തെ ഈദ് അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് ഒമാൻ. ഈദ് അവധിക്കാലത്ത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ധാരാളം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിക്കുമെന്ന് ടൂറിസം ഉദ്യോഗസ്ഥരും ഹോട്ടൽ മാനേജർമാരും പ്രതീക്ഷിക്കുന്നതായാണ് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്യുന്നത്. ഈദ് അവധി ഒമാനിലെ വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നൽകുമെന്ന് ഹോസ്പിറ്റാലിറ്റി വ്യവസായവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവരും അഭിപ്രായപ്പെടുന്നു.

ഈദുൽ അദ്ഹ അവധി ജൂൺ 16 ഞായറാഴ്ച ആരംഭിച്ച് ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂൺ 14 വെള്ളിയാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെ അവധി ലഭിക്കും.

'വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെടാൻ, ധാരാളം വിനോദസഞ്ചാരികൾ ജബൽ അഖ്ദറും ദോഫറും സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' അൽ നഹ്ദ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിലെ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്‌സ് ഡയറക്ടർ അരൂപ് സിംഗ് ദിയോ പറഞ്ഞു. 2023ൽ നാല് ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചിരുന്നു. ഈ അവധിക്കാലത്ത് അതിലേറെ പേരെത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News