ഒമാനിലേക്കുള്ള യാത്രകാരുടെ മുൻകൂർ രജിസ്ട്രേഷൻ ഒഴിവാക്കി:
18 വയസിന് മുകളിലുള്ള യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Update: 2022-02-22 01:10 GMT
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സിവിൽ ഏവിഷയഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. അതേ സമയം 18 വയസിന് മുകളിലുള്ള യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.