കിങ് സൽമാൻ കപ്പ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ അൽ സദ്ദ് ക്വാർട്ടർ ഫൈനലിൽ
Update: 2023-08-04 02:35 GMT
സൗദിയിൽ നടക്കുന്ന അറേബ്യൻ ക്ലബുകളുടെ പോരാട്ടമായ കിങ് സൽമാൻ കപ്പ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ അൽ സദ്ദ് ക്വാർട്ടർ ഫൈനലിൽ. ബുധനാഴ്ച രാത്രി നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അൽ സദ്ദ് ലിബിയൻ ചാമ്പ്യൻ ക്ലബായ അൽ അഹ്ലി ട്രിപ്പോളിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചു.
മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയേൻറാടെ അൽ സദ്ദ് നോക്കൗട്ടിൽ പ്രവേശിച്ചു. സൗദി കരുത്തരായ അൽ ഹിലാൽ തങ്ങളുടെ അവസാന മത്സരത്തിൽ മൊറോക്കൻ ക്ലബ് വിദാദ് എ.സിയെ 2-1ന് തോൽപിച്ച് ഇതേ ഗ്രൂപ്പിൽ നിന്നും നോക്കൗട്ടിലെത്തി.