സൗദിയിൽ കേസിൽപെട്ട മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി

കേസിൽപ്പെട്ട പെട്രോൾ സ്റ്റേഷന്റെ ഉത്തരവാദിത്തം മലയാളിക്കാണെന്ന് കാണിച്ച് പാസ്പോർട്ട് ഉപയോഗിച്ച് സ്പോൺസർ നേരത്തെ ഓതറൈസേഷൻ ലെറ്റർ തയ്യാറാക്കിയിരുന്നു.

Update: 2023-04-11 19:30 GMT
Advertising

സൗദിയിൽ പെട്രോളിൽ മായം ചേർത്തെന്ന കേസിൽ കുടുങ്ങിയ രോഗിയായ മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി. കേസിൽപ്പെട്ട പെട്രോൾ സ്റ്റേഷന്റെ ഉത്തരവാദിത്തം മലയാളിക്കാണെന്ന് കാണിച്ച് പാസ്പോർട്ട് ഉപയോഗിച്ച് സ്പോൺസർ നേരത്തെ ഓതറൈസേഷൻ ലെറ്റർ തയ്യാറാക്കിയിരുന്നു. ആ കത്താണ് മലയാളിയായ ഷാജി ഹസന് വിനയായത്. പതിനൊന്ന് വർഷം മുമ്പുള്ള കേസാണ്. കൊല്ലം അഞ്ചൽ സ്വദേശി ഷാജി ഹസൻ കുട്ടി സൗദിയിലെ ത്വാഇഫിലെത്തിയ സമയം. അന്ന് ജോലി ഉദ്ദേശിച്ചിരുന്ന പെട്രോൾ പമ്പ് ബലദിയ മായം ചേർത്ത കേസിൽ അടപ്പിച്ചിരുന്നു. ഇതോടെ, ജോലിക്ക് കയറാൻ പെട്രോൾ പമ്പിന് ഉത്തരവാദിത്തമുള്ളയാൾ വേണെമെന്ന് പറഞ്ഞ് സ്ഥാപനം ഷാജിയെ കൊണ്ട് ഓതറൈസേഷൻ ലെറ്ററിൽ ഒപ്പു വെപ്പിച്ചു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

കേസിൽ പിന്നീട് പ്രശ്നമൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടിൽ പോയി മടങ്ങി വന്നു. ഇതിന് ശേഷമാണ് കേസ് സിസ്റ്റത്തിൽ കയറുന്നത്. ഇതോടെ അസുഖ ബാധിതനായി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ മടക്കി. അങ്ങിനെയാണ് കേസിൽ കുടുങ്ങിയ വിവരം അറിയുന്നത്. രണ്ടു കിഡിനികളും തകരാറിലായതോടെ നാട്ടിലേക്കു പോവാൻ കഴിയാതെ പ്രയാസപ്പെടുന്ന ഇദ്ദേഹത്തെ മലയാളി നേഴ്സ് നിസ നിസാമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് മക്കയിലെ ഒഐസിസിക്ക് കീഴിൽ ഉള്ള സനദ്ധപ്രവർത്തകർ പ്രശ്നം ഏറ്റെടുക്കുന്നത്

ഇതിനിടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ട് ജീവിതം ദുരിതത്തിലായി. മക്കയിലെ മലയാളി നഴ്സ്മാരുടെ സഹായത്തോടെ ചികിത്സ നടത്തി. ഇതിനിടെ കൂടെ ഉണ്ടായിരുന്ന മലയാളി പാർട്ണർ തന്നെ പറ്റിച്ചു കടന്നതായും ഇദ്ദേഹം പറയുന്നു. മടങ്ങുമ്പോൾ മക്കയിലെ മാലാഖമാരോടും സന്നദ്ധ പ്രവർത്തകരോടും പ്രാർഥനകളോടെ നന്ദി പറയുകയാണ് ഷാജി ഹസൻ കുട്ടി. ഇനി മുന്നിലുള്ള വെല്ലുവിളി തുടർ ചികിത്സയാണ്. അതിനുള്ള വഴിയും തുറക്കുമെന്നാണ് പ്രതീക്ഷ.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News