ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ മരണം; പ്രവാസി വെൽഫെയർ അനുശോചിച്ചു
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഹൈദരാബാദ് സ്വദേശികളുമായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സന്‍ റിയാസ് (18) എന്നിവരുടെ അപകട മരണത്തിൽ പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റി അനുശോചനം അറിയിച്ചു.
സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണം ദമാമിലെ ഇന്ത്യന്‍ സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിരിക്കുകയാണ്. കാര്‍ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിക്കായി പ്രാര്‍ഥനയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.
വിദ്യാർഥികളുടെ കുടുംബത്തിനും അധ്യാപകർക്കും സഹപാഠികൾക്കുമുണ്ടായ ദു:ഖത്തിൽ പങ്ക് ചേരുന്നതായി പ്രവാസി ഈസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡൻ്റ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവരും അനുശോചന കുറിപ്പിൽ പറഞ്ഞു.