ത്വവാഫിന്റെ പെരുമാറ്റ മര്യാദകൾ; ഹജ്ജ് ഉംറ മന്ത്രാലയം 10 നിർദേശങ്ങൾ പുറത്തിറക്കി

ശാന്തമായ സാഹചര്യത്തിൽ കർമ്മങ്ങൾ പൂർത്തിയാക്കാൻ ഈ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Update: 2022-08-23 18:33 GMT
Advertising

മക്ക: മക്കയിലെത്തുന്ന തീർഥാടകർ കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ പാലിക്കേണ്ട പെരുമാറ്റ മര്യാദകൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. ശാന്തമായ സാഹചര്യത്തിൽ കർമ്മങ്ങൾ പൂർത്തിയാക്കാൻ ഈ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഉംറയുടെ കർമ്മങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ത്വവാഫ് അഥവാ കഅബ പ്രദക്ഷിണം. ഉംറ തീർഥാടകരല്ലാത്ത വിശ്വാസികളും കഅബ ത്വവാഫ് ചെയ്യാറുണ്ട്. അതിനാൽ ത്വവാഫിനെത്തുന്ന വിശ്വാസികൾ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിരക്ക് കുറക്കാൻ സഹായിക്കുക, മത്വാഫിലേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുക, ഇടവേളകളില്ലാതെ ത്വവാഫ് തുടരുക, പ്രദക്ഷിണം ചെയ്യുന്നവർക്ക് പ്രയാസങ്ങളുണ്ടാക്കാത്ത വിധം അകലം പാലിച്ച് നമസ്‌കരിക്കുക, ശാരീരിക അപകടങ്ങളൊഴിവാക്കാൻ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതെ നിശ്ചിത പാതയിലൂടെ സഞ്ചരിക്കുക, പ്രാർഥിക്കുമ്പോൾ കൈകൾ ഒരുമിച്ചുവെക്കുക, മിതമായ ശബ്ദത്തിൽ പ്രാർഥിക്കുക, ഫോണിൽ സംസാരിക്കാതിരിക്കുക, ഫോട്ടോയെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക തുടങ്ങിയ നിർദേശങ്ങൾ ത്വവാഫ് സമയത്ത് പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News