മക്ക ബസ് പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്നാരംഭിക്കും
Update: 2022-03-15 05:36 GMT
മക്ക നഗരത്തെ കൂടുതല്‍ ചലനാത്മകമാക്കുന്ന 'മക്ക ബസ്' പദ്ധതിയുടെ രണ്ടാം ഘട്ട സൗജന്യ പരീക്ഷണ ഓട്ടം ഇന്നാരംഭിക്കും. മക്ക പബ്ലിക് ബസ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സെന്‍ട്രല്‍ റീജിയന്‍, ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍, ഉമ്മുല്‍-ഖുറ യൂണിവേഴ്സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന 6, 7, 12 റൂട്ടുകളിലാണ് പരീക്ഷണ ഓട്ടം നടക്കുക. പുതിയ റൂട്ടുകള്‍ താമസക്കാര്‍ക്കും വിശുദ്ധ നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും.
12 റൂട്ടുകളിലായാണ് മക്ക നഗരത്തിലെ ബസ് സര്‍വീസുകള്‍ നടക്കുന്നത്. നാല് പ്രധാന സ്റ്റേഷനുകളടക്കം ഏകദേശം 425 സ്റ്റോപ്പുകളാണ് ഈ റൂട്ടുകളിലെല്ലാമായുള്ളത്.