നാട്ടിലേക്ക് പോകാനിരുന്ന ദിവസം കുഴഞ്ഞു വീണു: മലയാളി യുവാവ് ദമ്മാമില്‍ നിര്യാതനായി
തൃശ്ശൂര്‍ പഴുവില്‍ സ്വദേശി അറയിലകത്ത് അബ്ദുറഹ്മാന്റെ മകന്‍ അന്‍ഷാദാണ് മരിച്ചത്
Update: 2023-03-11 17:56 GMT
നാട്ടിലേക്ക് പോകാനിരുന്ന ദിവസം കുഴഞ്ഞു വീണ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് സൗദിയിലെ ദമ്മാമില്‍ നിര്യാതനായി. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി അറയിലകത്ത് അബ്ദുറഹ്മാന്റെ മകന്‍ അന്‍ഷാദാണ് മരിച്ചത്.
മുപ്പത്തിയൊന്ന് വയസ്സായിരുന്നു. രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖ വിവരമറിഞ്ഞ് പിതാവ് നാട്ടില്‍ നിന്നും സൗദിയിലെത്തിയിരുന്നു. നാല് വര്‍ഷമായി ഖത്തീഫില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അവിവാഹിതനായ അന്‍ഷാദിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.