എണ്ണയുത്പാദന കുറവ് സെപ്തംബറിലും തുടരും: സൗദി
എണ്ണ വിപണിയുടെ സ്ഥിരതയും വിലയും ലക്ഷ്യം
റിയാദ്: പ്രതിദിന എണ്ണ ഉത്പാദനത്തിൽ വരുത്തിയ കുറവ് സെപ്തംബറിലും തുടരുമെന്ന് സൗദി അറേബ്യ. ഉത്പാദനത്തിൽ പത്ത് ലക്ഷം ബാരലിന്റെ കുറവാണ് സൗദി വരുത്തിയിരിക്കുന്നത്. ഒപെക് പ്ലസ് കൂട്ടായ്മ നടപ്പാക്കിയ ഉത്പാദന കുറവിന് പുറമേയാണ് സൗദി ഉത്പാദനം വെട്ടിചുരുക്കിയത്.
ഏപ്രിൽ മുതലാണ് സൗദി അറേബ്യ സൗദി ഊർജ്ജ മന്ത്രാലയം എണ്ണയുത്പാദനത്തിലെ കുറവ് നടപ്പാക്കി വരുന്നത്. പ്രതിദിന ഉത്പാദനം തൊണ്ണൂറ് ലക്ഷം ബാരലായി സെപ്തംബർ അവസാനം വരെ തുടരും. എപ്രിലിന് മുമ്പ് ഇത് ഒര കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ആഗോള എണ്ണ വിപണിയുടെ സ്ഥിരത, മെച്ചപ്പെട്ട വില എന്നിവ ലക്ഷ്യമിട്ടാണ് ഉത്പാദന കുറവ് നടപ്പാക്കുന്നത്. ഉത്പാദനത്തിൽ വരുത്തിയ കുറവ് അടുത്ത വർഷം ഡിസംബർ വരെ തുടർന്നേക്കാമെന്നും ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നുണ്ട്.
ഉത്പാദനം കുറക്കാനുള്ള സൗദിയുടെ തീരുമാനം ആഗോള എണ്ണ വിപണിയിൽ വിലവർധിക്കാൻ ഇടയാക്കിയേക്കും. സൗദിക്ക് പുറമേ റഷ്യയും ഉത്പാദന കുറവ് വരുത്തിയിട്ടുണ്ട്. റഷ്യയുടെ പ്രതിദിന ഉത്പാദനം മുപ്പത് ലക്ഷം ബാരലായാണ് ചുരുക്കിയത്.
Oil production cuts to continue in September: Saudi