തനിമ മക്ക ഹജ്ജ് സെൽ രൂപീകരിച്ചു

അസീസിയ തനിമ സെന്ററിൽ ചേർന്ന പരിപാടിയിൽ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.

Update: 2024-05-11 11:29 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിൽ എത്തുന്നവർക്ക് സേവനം നൽകാനായി തനിമ മക്ക സോണിന് കീഴിൽ ഹജ്ജ് സെൽ രൂപീകരിച്ചു. അസീസിയ തനിമ സെന്ററിൽ ചേർന്ന പരിപാടിയിൽ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളെയും കുറിച്ച് ചർച്ച നടത്തി. ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകൾ രൂപീകരിച്ച് ഏകോപിപ്പിക്കാനാവിശ്യമായ പദ്ധതിക്കു രൂപം നൽകി.

തനിമ മക്ക ഹജ്ജ് സർവീസ് കൺവീനറായി അബ്ദുൽ ഹക്കീം ആലപ്പിയേയും, വളണ്ടിയർ കോഡിനേറ്ററായി സഫീർ അലിയെയും തിരഞ്ഞെടുത്തു. അസീസിയ ഏരിയ കോഡിനേറ്റർ - അഫ്‌സൽ, ഹറം ഏരിയ കോഡിനേറ്റർ -റഷീദ് സഖാഫ്

പബ്ലിക്ക് റിലേഷൻ & ഫിനാൻസ് കോഡിനേറ്റർ - ഷമീൽ ടി കെ, ഭക്ഷണം - സത്താർ തളിക്കുളം, മീഡിയ & പബ്ലിസിറ്റി -സാബിത്ത് സലീം, മെഡിക്കൽ കോഡിനേറ്ററായി മനാഫ് , അസിസ്റ്റൻറ് മെഡിക്കൽ കോഡിനേറ്ററായി സദഖത്തുള്ള , മക്ക പഠന യാത്ര-നാസർ എം.എം തളിക്കുളം, വനിതാ കോഡിനേറ്റർ മുന അനീസ്, അസിസ്റ്റന്റ് വനിതാ കോഡിനേറ്റർ ഷാനിബ നജാത്ത് എന്നിവരേയും അനീസ് മണ്ണാർക്കാട്, ശറഫുദ്ധീൻ ചുള്ളിപ്പാറ, ബുഷൈർ മഞ്ചേരി, ഇക്ബാൽ ചെമ്പാൻ, അബ്ദുൽ മജീദ് വേങ്ങര, മെഹബൂബ് റഹ്‌മാൻ, ഷഫീഖ് പട്ടാമ്പി, നൗഫൽ കോതമംഗലം എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News