മക്കയില്‍ ഭിക്ഷാടനത്തിലേര്‍പ്പെട്ട സ്ത്രീയെ അറസ്റ്റ് ചെയ്തു
ഒന്നേ കാല്‍ ലക്ഷത്തോളം റിയാലും സ്വര്‍ണാഭരണങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തു
Update: 2022-04-04 11:33 GMT
മക്കയില്‍ ഭിക്ഷാടനത്തിലൂടെ ഒന്നേ കാല്‍ ലക്ഷത്തോളം റിയാലും സ്വര്‍ണവും സമ്പാദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം ഭിക്ഷാടനത്തിന് ശിക്ഷ കടുപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുപത് ലക്ഷം രൂപയോളം മൂല്യം വരുന്ന പണവും സ്വര്‍ണാഭരണങ്ങളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണം. സൗദിയില്‍ ദരിദ്രരേയും അനാഥരേയും പുനരധിവസിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്. അതിനാല്‍ തന്നെ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.