ദുബൈയിൽ തീയണക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു

രക്​തസാക്ഷിയായ ഉമർ ഖലീഫ അൽ കെത്ബിയെ ദുബൈ അഭിമാനപൂർവം അനുസ്മരിക്കുമെന്ന്​ ശൈഖ്​ ഹംദാൻ ട്വീറ്റിൽ പറഞ്ഞു

Update: 2023-05-06 18:41 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: ദുബൈ നഗരത്തിലെ അവീർ ഏരിയയിലുണ്ടായ തീപിടുത്തം അണക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു. സിവിൽ ഡിഫൻസ്​ഉദ്യോഗസ്ഥനായ ഉമർ ഖലീഫ അൽ കെത്ബിയാണ്​രക്ഷാപ്രവർത്തനത്തിനിടെമരിച്ചത്​. തീപിടിത്തത്തെ കുറിച്ച്​കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ​ഉമർ ഖലീഫ അൽ കെത്​ബിയുടെ വിയോഗം.രക്ഷാദൗത്യത്തിനിടെമരിച്ച സേനാംഗത്തിന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​കൗൺസിൽ ചെയർമാനുമായ ശൈഖ്​ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ആൽ മക്​തൂം, യു.എ.ഇ ​ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ്​മക്​തൂം ബിൻ മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂംതുടങ്ങിയ പ്രമുഖർ അനുശോചനം നേർന്നു.

ദൗത്യ നിർവഹണത്തിനിടെ രക്​തസാക്ഷിയായ ഉമർ ഖലീഫ അൽ കെത്ബിയെ ദുബൈ അഭിമാനപൂർവം അനുസ്മരിക്കുമെന്ന്​ ശൈഖ്​ ഹംദാൻ ട്വീറ്റിൽ പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച ശൈഖ്​മക്​തൂം, ദുബൈയുടെ ഓർമയിലും ജനങ്ങളുടെ ഹൃദയത്തിലും ഉമർ എക്കാലവും ജീവിച്ചിരിക്കുമെന്നും പ്രതികരിച്ചു. ഉമറിന്‍റെ ഖബടക്കം ഖിസൈസിലെ ഖബർസ്ഥാനിൽ നടന്നു. മിസ്​ഹർ-1ൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അനുശോചനം അറിയിക്കാൻ സീകര്യം ഒരുക്കിയിരുന്നു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News