അബൂദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ "ഇൻസൈറ്റ് 2023" ക്യാംപ് സമാപിച്ചു

Update: 2023-07-17 19:52 GMT
Advertising

ജൂലൈ ഏഴ് മുതൽ 16 വരെ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ നടത്തിയ ഇൻസൈറ്റ് 2023 ക്യാംപ് അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ അവസാനിച്ചു . നാടക കൃത്തും കവിയും അധ്യാപകനുമായ ഡോ. വി. ഹിക്മതുള്ളയുടെ നേതൃത്വത്തിൽ മുപ്പതോളം ഫാക്കൽറ്റികൾ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സമാപന സമ്മേളനം എൽ.എൽ.എച് ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയരക്ടർ ലോണ ബ്രിന്നെർ ഉദ്‌ഘാടനം ചെയ്തു.

കുട്ടികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനം അബുദാബി മലയാളം മിഷൻ ചെയർമാൻ സൂരജ് പ്രഭാകർ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞിക്കു നൽകി നിർവഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ എഡ്യൂകേഷണൽ സെക്രട്ടറി ഹൈദർ ബിൻ മൊയ്‌ദു ആമുഖ ഭാഷണം നടത്തി.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ബഷീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി നാഷണൽ വർക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി, ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി പ്രദീപ്കുമാർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുൻ ജനറൽ സെക്രട്ടറി ടികെ അബ്ദുൽ സലാം , അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി , ഡോ. അബ്ദുറഹ്മാൻ കുട്ടി പൊന്നാനി എന്നിവർ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു .

ഇന്ത്യൻ ഇസ്ലാമിക് സെന്റര് കൾച്ചറൽ സെക്രട്ടറി സ്വാലിഹ് വാഫി ചടങ്ങിന് നന്ദി അറിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും എല്ലാ ക്യാമ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റും , സമ്മാനങ്ങളും നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News