അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ലിറ്ററേച്ചർ ഫെസ്റ്റിവൽ 24ന് ആരംഭിക്കും

Update: 2023-11-13 19:06 GMT
Advertising

അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ ഫെസ്റ്റിവൽ' നവംബർ 24, 25, 26 തിയതികളിൽ നടക്കും. വിവിധ പ്രസാധകർ പങ്കാളികളാവുന്ന പുസ്തക സ്റ്റാൾ, പുതിയ പുസ്തകങ്ങളുടെ പ്രകാശനം, പുസ്തക ചർച്ച, സാഹിത്യ സംവാദങ്ങൾ, പൈതൃക-ചരിത്ര പ്രദർശനം, ഇന്തോ-അറബ് സാംസ്കാരിക സദസ്സ്, അറബി-മലയാള സാഹിത്യ ചർച്ചകൾ, മാധ്യമ പ്രവർത്തകരുമായി മുഖാമുഖം, സാഹിത്യകാരന്മാരെ ആദരിക്കൽ, വിദ്യാർത്ഥികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന മത്സരങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി നടക്കും.

ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം, ഗ്ലോബൽ എഡ്യൂക്കേഷൻ സൊല്യൂഷൻസ് ചെയർമാൻ കുഞ്ഞി മുഹമ്മദ് അൻസാരി പാറയിൽ സാഹിബിന് നൽകിക്കൊണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ യു.കെ മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, ഭാരവാഹികളായ ബഷീർ ഇബ്രാഹിം, ഹൈദർ ബിൻ മൊയ്തു, സ്വാലിഹ് വാഫി, ജലീൽ കരിയേടത്ത്, ജുബൈർ ആനക്കര, കെ.എം.സി.സി നേതാക്കളായ അഷ്റഫ് പൊന്നാനി, സി.എച്ച് യൂസുഫ്, അബ്ദുൾ ഖാദർ ഒളവട്ടൂർ, ബാസിത്ത് കായക്കണ്ടി, അനീസ് മാങ്ങാട് തുടുങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News