ആഗോള യൂനിവേഴ്‌സിറ്റി റാങ്കിങിൽ അബൂദബി യൂനിവേഴ്‌സിറ്റിക്ക് വൻ മുന്നേറ്റം

163 സ്ഥാനം മുന്നേറിയതായി അധികൃതർ

Update: 2024-04-16 06:37 GMT
Advertising

അബൂദബി: സർവകലാശാലകളുടെ ആഗോള റാങ്കിങിൽ വലിയ മുന്നേറ്റം നടത്തി അബൂദബി യൂനിവേഴ്‌സിറ്റി. മുൻ വർഷത്തേക്കാൾ 163 സ്ഥാനം മുന്നിലെത്താൻ സാധിച്ചതായി യൂനിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. ക്യൂ.എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങിലാണ് അബൂദബി യൂനിവേഴ്‌സിറ്റിയുടെ മികച്ച പ്രകടനം. സാമൂഹിക ശാസ്ത്രത്തിലും, മാനേജ്‌മെന്റ് പഠനത്തിലുമാണ് വലിയ മുന്നേറ്റം നടത്തിയത്. യു.എ.ഇയിൽ ഒന്നാമതെത്തിയ അബൂദബി സർവകലാശാല ആഗോളതലത്തിൽ 163 സ്ഥാനങ്ങൾ മുന്നേറി 288 മത് റാങ്ക് കരസ്ഥമാക്കി.

ബിസിനസ് പഠനത്തിൽ ആഗോളതലത്തിൽ 151 മത് റാങ്കും മാനേജ്‌മെന്റ് വിഭാഗത്തിൽ ഇരൂനൂറാം റാങ്കും കരസ്ഥമാക്കി. എഞ്ചനീയറിങിൽ മെക്കാനിക്കൽ, എയറോനോട്ടിക്കൽ മാനുഫാക്ചറിങ് വിഷയങ്ങളിൽ 50 സ്ഥാനങ്ങൾ മുന്നേറിയതായും യൂനിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. 401, 450 റാങ്കുകളാണ് ഈ വിഷയങ്ങളിൽ പ്രത്യേകമായി അബൂദബി യൂനിവേഴ്‌സിറ്റി കരസ്ഥമാക്കിയത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News