ദുബൈ എക്​സ്​പോ: ഇന്ത്യൻ പവലിയൻ ഓഗസ്​റ്റില്‍ സജ്ജമാകും

പവലിയനില്‍ 75 വർഷത്തെ ഇന്ത്യൻ ചരിത്രം ആവിഷ്​കരിക്കും

Update: 2021-07-08 19:47 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ എക്​സ്​പോയിലെ ഇന്ത്യൻ പവലിയൻ ഓഗസ്​റ്റ്​ അവസാനത്തോടെ സജ്ജമാകും. യു.എ.ഇ അന്താരാഷ്​ട്ര സഹകരണ സഹമന്ത്രിയും എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം അൽ ഹാഷ്​മിയുമായുള്ള കൂടിക്കാഴ്​ചയ്ക്കുശേഷം ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ്​ ഇക്കാര്യം അറിയിച്ചത്​. 2019 ഓഗസ്​റ്റിൽ ആരംഭിച്ച ഇന്ത്യൻ പവലിയന്‍റെ നിർമാണം അവസാനഘട്ടത്തിലാണ്​.

ഇന്ത്യൻ ​കൊമേഴ്​സ്​ ആൻഡ്​ കമ്മീഷണർ ജനറൽ അഡീഷനൽ സെക്രട്ടറി എസ്​. കിഷോർ, ഇന്ത്യൻ അംബാസഡർ പവൻ കപൂർ, കോൺസുൽ ജനറൽ അമൻ പുരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ചർച്ച നടത്തിയത്​. തുടർന്ന്​ പ്രതിനിധി സംഘം ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. 8,736 ചതുരശ്ര മീറ്റിലുള്ള പവലിയന്‍റെ ഘടന പൂർത്തിയായി.

ഇൻറീരിയർ ജോലികൾ രണ്ടാഴ്​ചക്കുള്ളിൽ പൂർത്തിയാകും. രാജ്യത്തിന്‍റെ മുക്കാൽ നൂറാണ്ടിന്‍റെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യൻ പവിലിയൻ. നൂതന സാ​ങ്കേതിക വിദ്യകൾക്കും ബിസിനസ്​ സാധ്യതകൾക്കും പവലിയൻ അവസരമൊരുക്കും. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്​ റീം അൽ ഹാഷ്​മി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും എക്​സ്​പോയിലെ ഇന്ത്യൻ പങ്കാളിത്തമെന്നും പരമാവധി മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്നും എസ്​. കിഷോർ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News