രാജ്യാന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്, ഇന്ത്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത്

Update: 2022-01-07 11:27 GMT
Advertising

ദുബായ്: കോവിഡ് മഹാമാരിക്കിടയിലും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബൈ. ടൂറിസം-കൊമേഴ്സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദുബായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളിലായി 60.02 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ മാത്രം എമിറേറ്റ് സന്ദര്‍ശിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 1.14 ദശലക്ഷമാണ്. എമിറേറ്റിലെ എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങളിലുമായി കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 66% താമസ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവില്‍ 7,94,000 സന്ദര്‍ശകരുമായി ഇന്ത്യയാണ് ദുബായിലേക്കുള്ള അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 391,000 സന്ദര്‍ശകരുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 374,000 സന്ദര്‍ശകരുമായി റഷ്യ മൂന്നാം സ്ഥാനത്തും 315,000 സന്ദര്‍ശകരുമായി ബ്രിട്ടണ്‍ നാലാം സ്ഥാനത്തുമാണുള്ളത്.

യുഎസില്‍ നിന്ന് 249,000 സന്ദര്‍ശകരെയാണ് ദുബൈ സ്വീകരിച്ചത്. 239,000 സന്ദര്‍ശകരുമായി ഫ്രാന്‍സ് ആറാം സ്ഥാനത്തും ഏകദേശം 221,000 സന്ദര്‍ശകരുള്ള ഒമാനും, പാകിസ്ഥാന്‍(204,000), ഈജിപ്ത്(193,000), ജര്‍മ്മനി(189,000) എന്നീ രാജ്യങ്ങളുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

മഹാമാരിയുടേയും തുടര്‍ന്നുള്ള യാത്രാ വിലക്കുകളുടേയും വെല്ലുവിളികളെ അതിജീവിച്ച നഗരം, എക്‌സ്‌പോയും ഗ്ലോബല്‍വില്ലേജും ട്വന്റി20 വേള്‍ഡ് കപ്പുമടക്കമുള്ള ആഗോള മേളകളുടെ പിന്‍ബലത്തില്‍ വിനോദമേഖലയില്‍ വലിയ ഉണര്‍വാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. 2020ല്‍ നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയുടെ ശരാശരി പ്രതിദിന വില 329 ദിര്‍ഹമായിരുന്നെങ്കില്‍ 2021 ല്‍ അത്് 418 ദിര്‍ഹമായാണ് ഉയര്‍ന്നിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News