ടില്‍ട്രേറ്റര്‍ പറപ്പിക്കുന്ന ആദ്യ വനിതാ പൈലറ്റ്; റെക്കോര്‍ഡ് സ്വന്തമാക്കി ദുബൈ രാജകുടുംബാംഗം ശൈഖ മോസ
ഹെലികോപ്റ്ററും, വിമാനവും പറത്തി പരിചയമുള്ളവര്‍ക്ക് മാത്രം പറത്താന്‍ കഴിയുന്ന വിമാനമാണ് ടില്‍ട്രേറ്റര്‍
ടില്‍ട്രേറ്റര്‍ വിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് എന്ന റെക്കോര്‍ഡ് ദുബൈ രാജകുടുംബാഗം Dubai royal becomes first woman to pilot tiltrotor സ്വന്തമാക്കി. ഫിലാഡല്‍ഫിയയിലെ യു.എസ് ഹെലികോപ്ടര്‍ ആസ്ഥാനത്ത് നിന്നാണ് ശൈഖ മോസ ചരിത്രത്തിലേക്ക് പറന്നത്. ഹെലികോപ്റ്ററും, വിമാനവും പറത്തി പരിചയമുള്ളവര്‍ക്ക് മാത്രം പറത്താന്‍ കഴിയുന്ന വിമാനമാണ് ടില്‍ട്രേറ്റര്‍.
ഹെലികോപ്റ്റര്‍ പോലെ കുത്തനെ ഉയരുകയും താഴുകയും എന്നാല്‍ വിമാനത്തിന്റെ അതേ വേഗതയില്‍ പറക്കുകയും ചെയ്യുന്ന എയര്‍ക്രാഫ്റ്റാണ് എ.ഡബ്ലിയു 609 ടില്‍ട്രേറ്റര്‍. ഫിലാഡല്‍ഫിയയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ശൈഖ മോസ ബിന്‍ത് മര്‍വാന്‍ അല്‍മക്തൂം ടില്‍ട്രേറ്റര്‍ പറത്തുന്ന ആദ്യ വനിതാ പൈലറ്റാവാകാനുള്ള സാഹസിക ഉദ്യമം ഏറ്റെടുത്തത്.
17ാം വയസില്‍ പൈലറ്റ് അക്കാദമിയില്‍ ചേര്‍ന്ന ശൈഖ് മോസ, ബോയിങ് 777 സര്‍ട്ടിഫിക്കേഷനുള്ള എമിറേറ്റ്‌സ് പൈലറ്റാണ്. ദുബൈ പൊലീസിന്റെ ആദ്യ ലെഫ്റ്റനന്റ് പൈലറ്റുമാണ് ശൈഖ് മോസ. ഹെലികോപ്റ്റര്‍ പറത്തിയും വിമാനം പറത്തിയുമുള്ള കൈതഴക്കം മോസക്ക് തുണയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ആത്മവിശ്വാസത്തോടെ ലോകത്തിലെ ആദ്യത്തെ ടില്‍ട്രേറ്ററായ എ.ഡബ്ലിയു 609 ആകാശത്തേക്ക് ഉയര്‍ത്തിയ അവര്‍ ഒരു മണിക്കൂറോളം ടില്‍ട്രേറ്ററിനെ നിയന്ത്രിച്ചു. ഏവിയേഷന്‍ ചരിത്രത്തില്‍ വനിതകളുടെ പുതിയൊരു കൈയൊപ്പ് ചാര്‍ത്തിയാണ് അവര്‍ പുറത്തുവന്നത്.
500 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന എയര്‍ക്രാഫ്റ്റിന് 1400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സൈനിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെങ്കിലും ദുരിതാശ്വാസ മേഖലകളിലും തിരച്ചിലിനും അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താറുണ്ട്.