ദുബൈ സൂപ്പർ കപ്പ്; ആരാധകർക്ക് പ്രത്യേക പാർക്കിങ് സൗകര്യമൊരുക്കി ആർ.ടി.എ
Update: 2022-12-09 10:23 GMT
ദുബൈ സൂപ്പർ കപ്പ് മത്സരങ്ങൾ കാണാനായി അൽ മക്തൂം സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നവർക്ക് പ്രത്യേക പാർക്കിങ് സൗകര്യമൊരുക്കി ആർ.ടി.എ. സ്വന്തം വാഹനങ്ങളിലാണ് സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നതെങ്കിൽ വാഹനങ്ങൾ എവിടെയാണ് പാർക്ക് ചെയ്യേണ്ടതെന്ന് ആർ.ടി.എ നിർദ്ദേശിക്കുന്നുണ്ട്.
വണ്ടർലാൻഡ് പാർക്കിങ് ഏരിയയിൽ 1200 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആർ.ടി.എ ഒരുക്കുന്നത്. അതുപോല, അൽ വാസൽ എഫ്സിയുടെ പരിസരത്ത് 600വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
ദുബൈ ക്രീക്ക് പാർക്കിൽ 850 വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ടായിരിക്കും. ഈ നിശ്ചിത സ്ഥലങ്ങളിലല്ലാതെ ആരും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഇവിടെ നിന്നും ആർ.ടി.എ സജ്ജീകരിച്ച പ്രത്യേക ബസ്സുകളിലാണ് ആരാധകരെ മത്സരങ്ങൾ കാണാനായി സ്റ്റേഡിയത്തിലേക്കെത്തിക്കുക.