ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്ക്
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു.
Update: 2024-03-01 01:57 GMT
ദുബൈ: ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് ഇന്ന് മുതൽ വിലക്ക്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്കൂട്ടറുകൾ എന്നതിനാൽ വിലക്ക് നിരവധി പേരെ ബാധിക്കും. ഇത്തരം വാഹനങ്ങളുമായി ട്രെയിനുകളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ നിരവധിയാണ്.
സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യാഴാഴ്ച രാവിലെ അധികൃതർ പരിചയപ്പെടുത്തിയിരുന്നു.