യു.എ.ഇ - ജി20 വ്യാപാര ബന്ധത്തില്‍ വൻ മുന്നേറ്റം

2022 ൽ നടന്നത്​ 34,100 കോടി ഡോളർ ഇടപാട്​

Update: 2023-09-07 19:02 GMT
Editor : anjala | By : Web Desk
Advertising

ജി20 രാജ്യങ്ങളും യു.എ.ഇയും തമ്മിലെ വ്യാപാര നിക്ഷേപ ബന്ധങ്ങളിൽ വൻമുന്നേറ്റം. കഴിഞ്ഞ വർഷം മാത്രം ജി20 രാജ്യങ്ങളുമായി ​34,100 കോടിയുടെ എണ്ണയിതര വ്യാപാരം നടന്നു. ആഗോള തലത്തിൽ യു.എ.ഇയുടെ എണ്ണയിതര വ്യാപാരത്തിന്‍റെ 55 ശതമാനം വരുമിത്. 2021നെഅപേക്ഷിച്ച് ​ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ ​ 21 ശതമാനത്തിന്‍റെ വർധനവാണ്​ രേഖപ്പെടുത്തിയത്​. 2020നെ അപേക്ഷിച്ച്​ 56 ശതമാനത്തിന്‍റെ വർധനവാണിത്​. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് ജി20 രാജ്യങ്ങൾ. കഴിഞ്ഞവർഷം 43 ശതമാനത്തിന്‍റെ എണ്ണയിതര വ്യാപാരമാണ്​ ജി. 20 രാജ്യങ്ങളുമായി നടന്നത്​..

പുനർകയറ്റുമതിയുടെ 39 ശതമാനവും ഇറക്കുമതിയുടെ 69 ശതമാനവുമാണ് ​ജി20 രാജ്യങ്ങളുമായി നടന്നത്​​. 2023ന്‍റെ ആദ്യ പകുതിപിന്നിടുമ്പോൾ ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ 10.6 ശതമാനത്തി​ന്‍റെ വളർച്ചയുണ്ട്​. ഇതുവരെ 23.4 ശതകോടി ​ഡോളറിന്‍റെ വ്യാപാരമാണ് ഈ രാജ്യങ്ങളുമായി ​നടന്നത്​. ഈ കാലയളവിൽ പുനർകയറ്റുമതി 14 ശതമാനം വർധിച്ച്​ 38 ശതകോടി ഡോളറിലെത്തി. ഇറക്കുമതി 15.2 ശതമാനം വർധിച്ച്​ 120.5 ശതകോടി ഡോളറായി. യു.എ.ഇ, ജി 20 ബന്ധം കൂടുതൽ കരുത്താർജിക്കുകയാണെന്ന്​ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയിൽ പ​​ങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയതായിരുന്നു വിദേശകാര്യ സഹ മന്ത്രി.

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News