യുറേനിയം സമ്പുഷ്​ടീകരണം ഉയർന്ന തോതിൽ; ഇറാനെതിരെ ആണവോർജ സമിതി

ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ ആയിരിക്കെയാണ്​ ഇറാന്​ പുതിയ തിരിച്ചടി

Update: 2022-09-07 18:50 GMT
Advertising

അന്താരാഷ്ട്ര ആണവോർജ സമിതിയും ഇറാനും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. ഇറാ​ന്‍റെ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ ആണവായുധ നിർമാണ തോതിനോട്​ അടുത്തതായി ഐ.എ.ഇ.എ കുറ്റപ്പെടുത്തി. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ ആയിരിക്കെയാണ്​ ഇറാന്​ പുതിയ തിരിച്ചടി.

യു.എൻ മേൽനോട്ടത്തിലുള്ള അന്താരാഷ്​ട്ര ആണവോർജ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടാണ്​ ഇറാനെ നിശിതമായി വിമർശിക്കുന്നത്​. ആണവായുധ ലക്ഷ്യമില്ലെന്ന്​ ഇറാൻ ആവർത്തക്കുന്ന സമയത്തും യുറേനിയം സമ്പുഷ്​ടീകരണ തോത്​തെഹ്​റാൻ ഗണ്യമായി ഉയർത്തിയതായി നിരീക്ഷണ സമിതി ആരോപിച്ചു. സമ്പുഷ്​ടീകരണം അറുപത്​ ശതമാനത്തിലെത്തിയിട്ടുണ്ട്​. സമ്പുഷ്​ടീകരണ തോത്​ ഇനിയും ഉയർത്തിയാൽ ആണവായുധ നിർമാണം സാധ്യമാകുമെന്നും ഏജൻസി മുന്നറിയിപ്പ്​ നൽകി. സമ്പുഷ്​ടീകരണ പ്രക്രിയയുമായി ബന്​ധപ്പെട്ട പല നിർണായക വിവരങ്ങളും കൈമാറാൻ ഇറാൻ വിസമ്മതിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി. സമിതി റിപ്പോർട്ടിനു മേൽ യു.എൻ എന്തു നിലപാട്​ സ്വീകരിക്കും എന്നത്​ പ്രധാനമാണ്​. 2015ലെ ആൺവ കരാർ പുന:സ്​ഥാപിക്കാനുള്ള വൻശക്​തി രാജ്യങ്ങളുടെ നീക്കത്തിനും റിപ്പോർട്ട്​ തിരിച്ചടിയാകും.

അതിനിടെ, ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്​ധവും വിഛേദിക്കാൻ അൽബേനിയ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിൽ അൽബേനിയക്കു നേരെ നടന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന്​ കണ്ടെത്തിയ സാഹചര്യത്തിലാണ്​ എല്ലാ നയതന്ത്ര പ്രതിനിധികളെയും പുറന്തള്ളാൻ അൽബേനിയർ പ്രധാനമന്ത്രി എഡി രമ ഉത്തരവിട്ടത്​.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News